വയനാട് ദുരന്തം; 5 പഞ്ചായത്തുകളിലും 1 മുൻസിപ്പാലിറ്റിയിലുമായി പുനരധിവാസം പരിഗണിക്കും: മന്ത്രി കെ രാജൻ

K RAJAN

5 പഞ്ചായത്തുകളിലും 1 മുൻസിപ്പാലിറ്റിയിലുമായി വയനാട് ദുരന്തത്തില്‍ പെട്ടവരുടെ പുനരധിവാസം പരിഗണിക്കുന്നുവെന്ന് മന്ത്രി കെ രാജന്‍ . ബന്ധുവീടുകളിലേക്ക് പോകുന്നവർക്കും സർക്കാർ നിശ്ചയിക്കുന്ന വാടക സർക്കാർ നൽകും. ക്യാമ്പുകളിൽ കഴിയുന്നവരുടെ അതേ പരിഗണന ബന്ധുവീടുകളിൽ കഴിയുന്നവർക്കും നൽകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: റീബിൽഡ് വയനാടിനെതിരെയുള്ള വ്യാജ പ്രചാരണം; ബിജെപിയുടെ അസഹിഷ്ണുത ജനം തിരിച്ചറിയുമെന്ന് ഡിവൈഎഫ്ഐ

അതേസമയം ഇന്നത്തെ തിരച്ചിലിൽ മൂന്ന് ശരീര ഭാഗങ്ങൾ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു. ശരീര ഭാഗങ്ങൾ മനുഷ്യ ശരീരത്തിന്റേതെന്ന് സ്ഥിരീകരിച്ചു. നിലവിൽ 1055 പേർ ക്യാമ്പുകളിൽ കഴിയുന്നു. 1638 രേഖകൾ ഇതിനോടകം കൈമാറിയെന്നും മന്ത്രി പറഞ്ഞു. കന്നുകാലികൾക്ക് ആവശ്യമായ തീറ്റ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. നായയ്ക്കും പൂച്ചയ്ക്കും തീറ്റ എത്തിക്കും. മനുഷ്യന് കൊടുക്കുന്ന പോലുള്ള പരിഗണന മൃഗങ്ങൾക്കും നൽകും. ദുരിന്ത ബാധിതരായ ആളുകളുടെ ചികത്സ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: വയനാടിന് കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് 12 ലക്ഷം നൽകി പട്ടികജാതി ക്ഷേമസമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News