ചൂരൽമല പുനരധിവാസം ജോൺ മത്തായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി കെ രാജൻ

ചൂരൽമല പുനരധിവാസം ജോൺമത്തായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കേരള പൊലീസ് അസോസിയേഷൻ സമ്മേളന സ്ഥലത്ത് പ്രതികരിക്കുകയായിരുന്നു മന്ത്രി. റിപ്പോർട്ട് ദിവസങ്ങൾക്കകം ലഭ്യമായി. സ്റ്റാറ്റ്യൂട്ടറി അഡൈസറി കമ്മിറ്റി കൂടി പരിശോധിച്ച് റിപ്പോർട്ട് സർക്കാറിന് മുന്നിൽ വരുന്നതോടെ പൊതു സമൂഹത്തിന് മുന്നിൽ പ്രസിദ്ധീകരിക്കും.

Also Read: കൊല്‍ക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ

പുനരധിവാസം സ്ഥായിയായി നടക്കുന്നത് വരെ ദുരിതബാധിതരെ സംരക്ഷിച്ച് നിർത്തും. ദുരിതബാധിതരിൽ നിന്നും താമസത്തിന് ഡിപ്പോസിറ്റ് സ്വീകരിച്ചാൽ ഡിസാസ്റ്റർ ആക്ട് പ്രയോഗിക്കുന്നതും സർക്കാർ ആലോചിക്കും. വിലങ്ങാട് ഉരുൾപൊട്ടലിൻ്റ പുനരധിവാസം സംബന്ധിച്ച് സാങ്കേതിക നടപടികളാണ് ബാക്കിയുള്ളത് ഉടൻ തന്നെ പൂർത്തീകരിച്ച് നടപടി സ്വീകരിക്കും. ദുരന്ത സ്ഥലങ്ങളെ രണ്ടായി കാണുന്നത് സർക്കാർ നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News