ആമയിഴഞ്ചാൻ തോട് അപകടം; രക്ഷാപ്രവർത്തനത്തിന് നാവിക സേന എത്തും: മന്ത്രി കെ രാജൻ

K Rajan

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനെത്തിയ തൊഴിലാളി അപകടത്തിൽ പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനായി നാവികസേനയെത്തുമെന്ന് മന്ത്രി കെ രാജൻ. നാവികസേനയെ വിവരം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. പുതിയ 2 സ്കൂബെ ഡൈവേഴ്‌സിനെ ഉപയോഗിച്ച് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. മുന്നിൽ നിന്നും പിന്നിൽ നിന്നും തെരച്ചിൽ നടത്തുന്നുണ്ട്.

Also Read: ‘കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉണ്ടാക്കാൻ കഴിയുമെന്ന് മനോരമ’, നാടിൻ്റെ വികസനത്തിന് വൻമുതൽക്കൂട്ടാകുമെന്ന് മാതൃഭൂമി’, എഐ കോൺക്ലേവിന് പ്രശംസ

ഇറിഗേഷൻ വകുപ്പിൻ്റെ വാട്ടർ ജെറ്റ് പമ്പുകൾ എത്തിക്കും. ഡൈവിങ് ടീമിന് പോകാൻ കഴിയാത്ത വിധത്തിൽ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. ജലത്തിൻ്റെ അളവ് കൃത്യമമായി വർദ്ധിപ്പിക്കാൻ നടപടിയുണ്ടാകും. സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുകയാണ്. ഹൈപവർ ക്യാമറ വെച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് പിന്നിൽ നിന്നുള്ള തെരച്ചിൽ. വാട്ടർ ലെവൽ ആർട്ടിഫിഷ്യലായി കൂട്ടിയാൽ സഹായകരമാകും.

Also Read: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളിയിൽ നിർത്താതെ പോയ സംഭവം; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം

ശാസ്ത്രീയമായ രീതിയിൽ ആലോചിച്ചാണ് ഈ നടപടികളെല്ലാം നടത്താം എന്ന് തീരുമാനിക്കുന്നത്. ആരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന് പരിശോധിക്കും. ഇപ്പോൾ അതിൻ്റെ സമയമല്ല. അത് പിന്നീട് ചെയ്യേണ്ടതാണ്. ജോയിയാണ് ഇപ്പോൾ മുന്നിലുള്ള വിഷയമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News