സംസ്ഥാനത്ത് മഴ ശക്തമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി കെ രാജൻ

K RAJAN

സംസ്ഥാനത്ത് മഴ ശക്തമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. രണ്ടു ദിവസത്തേക്കു കൂടി മഴ തുടരാനുള്ള സാഹചര്യമാണ് പ്രവചിച്ചിട്ടുള്ളത്. വൈകിട്ട് നാലുമണിക്ക് ജില്ലാ കളക്ടർമാരുടെ പ്രത്യേക യോഗമുണ്ട്. പെരിങ്ങൽകുത്ത് ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോരത്ത് രാത്രികാല യാത്രകൾ ഒഴിവാക്കണം.

Also Read: പ്രിയ ശിഷ്യന്റെ നെഞ്ചില്‍ വാല്‍സല്യത്തോടെ തല ചായ്ച്ച് ഗുരുനാഥന്‍; ‘മനോരഥങ്ങള്‍’ ട്രെയിലര്‍ ലോഞ്ച് വേദിയിലെ വികാരനിര്‍ഭര രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

റവന്യൂ വകുപ്പിൻ്റെ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. അപകടമുണ്ടാകാൻ കാത്തിരിക്കരുതെന്നും അപകട സാധ്യത ഉള്ളതായി ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഇടപെടണമെന്ന് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പുഴകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയിൽ ഇറങ്ങാതിരിക്കാനും പുഴ മുറിച്ചു കടക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

Also Read: ‘നിങ്ങളുടെ കണ്ണുനീരിനെ പരിഹസിക്കുന്നവര്‍ ഉണ്ടാകും, കളിയാക്കുന്നവര്‍ ഉണ്ടാകും; മനുഷ്യത്വം നഷ്ടപ്പെടാത്തവര്‍ക്ക് നിങ്ങളെ തിരിച്ചറിയാനാകും’- ഫേസ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News