ക്യാമ്പുകൾ പൂർണമായും അവസാനിക്കും, തിങ്കളാഴ്ച സ്കൂളുകൾ തുറക്കും: മന്ത്രി കെ രാജൻ

വയനാട്ടിലെ ക്യാമ്പുകൾ പൂർണമായും അവസാനിക്കുമെന്ന് മന്ത്രി കെ രാജൻ. തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമെന്നും സെപ്റ്റംബർ രണ്ടിന്‌ പ്രവേശനോത്സവം എന്നും മന്ത്രി പറഞ്ഞു. യാത്രാ സൗകര്യം ഒരുക്കുകയും പ്രൈവറ്റ്‌,കെ എസ്‌ ആർ ടി സി ബസുകളിൽ യാത്രാ പാസ് അനുവദിക്കുകയും ചെയ്യും.കേന്ദ്രത്തിന്‌ മുന്നിൽ വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: വയനാടിന് കൈത്താങ്ങ്; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് 10 ലക്ഷം സിഎംഡിആർഎഫിലേക്ക് സംഭാവന നൽകി

ഒരു മാസത്തിനുള്ളിൽ താൽക്കാലിക പുനരധിവാസം നടപ്പാക്കിയത്‌ മാതൃക. ചികിത്സ കഴിഞ്ഞ് തിരിച്ച് വരുന്നവർക്ക്‌ ആവശ്യമായ സൗകര്യങ്ങൾ നൽകും. കഴിഞ്ഞ 18ന് കേന്ദ്രത്തിന്‌ മെമ്മോറാണ്ടം നൽകിയെന്നും കേന്ദ്രസഹായത്തിനായി കേരളം കാത്തിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News