‘മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്ന് വിളിക്കുന്ന സംഘി രാഷ്ട്രീയം വിലപ്പോവില്ല’; താരത്തിനെതിരായ സംഘപരിവാർ സൈബർ ആക്രമണത്തിൽ കെ രാജൻ

മമ്മൂട്ടിക്കെതിരായ സംഘപരിവാർ സൈബർ ആക്രമണത്തിൽ താരത്തെ അനൂകുലിച്ച് മന്ത്രി കെ രാജൻ. ഫേസ്ബുക്കിലൂടെയാണ് മന്ത്രി താരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. ‘മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി. മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്ന് വിളിക്കുന്ന സംഘി രാഷ്ട്രീയം വിലപ്പോവില്ല. ഇത് കേരളമാണ് എന്നും മന്ത്രി കുറിച്ചു.

Also read:നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം, സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി പൊലീസ്

പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുവെച്ചാണ് സംഘപരിവാര്‍ ആക്രമണം. മമ്മൂട്ടിയെ ഇസ്ലാമിസ്റ്റ് ആയി ചിത്രീകരിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി. ഇദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.
മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ് യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News