‘അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു; അപകടത്തില്‍പ്പെട്ട 37 പേരുടെ കാര്യത്തില്‍ വ്യക്തതയുണ്ട്’; മന്ത്രി കെ. രാജന്‍

താനൂര്‍ ബോട്ടപകടത്തില്‍പ്പെട്ട 37 പേരുടെ കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ഇതില്‍ 22 പേര്‍ മരണപ്പെട്ടവരാണ്. പത്ത് പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ബാക്കി അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടവരാണെന്നും പൊലീസും ഫയര്‍ഫോഴ്‌സും ഇതിന് ദൃക്‌സാക്ഷികളാണെന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
സംഭവത്തിന് ശേഷം ബോട്ടുടമയും കൂട്ടാളികളും ഒളിവിലാണെന്നും ഡിവൈഎസ്പി അറിയിച്ചു.

ആശുപത്രി രേഖകള്‍ പ്രകാരം മരിച്ചവരുടെ വിവരങ്ങള്‍ താനൂര്‍ ഓലപ്പീടിക കാട്ടില്‍പ്പീടിയെക്കല്‍ സിദ്ദീഖ് (41), സിദ്ധീഖിന്റെ മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3), പരപ്പനങ്ങാടി കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ (40), പരപ്പനങ്ങാടി സ്വദേശികളായ സഫ്ല (7), ഹസ്‌ന (18), ഷംന (17), സഫ്‌ന, സീനത്ത്, പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന, പെരിന്തല്‍മണ്ണ പട്ടിക്കാട് അഫ്ലഹ് (7), പെരിന്തല്‍മണ്ണ പട്ടിക്കാട് അന്‍ഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മല്‍ വീട്ടില്‍ സിറാജിന്റെ മകള്‍ നൈറ, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന്‍ (37), ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി, ചെട്ടിപ്പടി വെട്ടിക്കുടി ആദില്‍ ഷെറി, അര്‍ഷാന്‍, അദ്നാന്‍, പരപ്പനങ്ങാടി കുന്നുമ്മല്‍ ജരീര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News