സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്കുമാർ

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്  ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ്  സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി പറഞ്ഞു.

ALSO READ: എഡിജിപി-ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിലും അന്വേഷണം; ഉത്തരവ് പുറത്തിറങ്ങി, അന്വേഷണത്തിന് ഡിജിപി നേതൃത്വം നൽകും

സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും തുടർന്ന് മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുകയെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News