‘പുഷ്പൻ്റെ വേർപാട് വാക്കുകളിൽ ഒതുങ്ങുന്നതല്ല’: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

RAMACHANDRAN KADANNAPPALLI

പുഷ്പൻ അതിജീവനത്തിൻ്റെ കരുത്തും നിശ്ചയദാർഢ്യവും നേടിയിരുന്നുവെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പുഷ്പൻ്റെ വേർപാട് വാക്കുകളിൽ ഒതുങ്ങുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സഖാവ് പുഷ്പന്റെ സംസ്‌ക്കാരച്ചടങ്ങിന് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ‘വലതുപക്ഷ മാധ്യമങ്ങളുടെ ചതിക്കുഴികളിൽ ഒരിക്കൽ പോലും പുഷ്പൻ എന്ന ഉറച്ച കമ്യൂണിസ്റ്റുകാരൻ വീണിട്ടില്ല’: എ എ റഹീം എം പി

അതേസമയം ഉജ്ജ്വല വിപ്ലവകാരിയുടെ ജീവിതം ഈ കാലഘട്ടത്തിലെ യുവജനങ്ങളുടെ പോരാട്ടത്തിന് ആവേശം പകരുന്നതാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുഷ്പന്‍ 30 വര്‍ഷവും സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നെന്നും പുഷ്പന്റെ ജീവിതം പാര്‍ട്ടിക്കുള്ള ഊര്‍ജ്ജ സ്രോതസാണെന്നും അദ്ദേഹം പറഞ്ഞു. പുഷ്പന്റെ വിടവ് നികത്തിയെടുത്ത് മുന്നോട്ട് പോകാന്‍ നമുക്ക് ആകുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികളെ നിരീക്ഷിച്ചു കൊണ്ടിരുന്ന രാഷ്ട്രീയക്കാരനായിരുന്നു സഖാവ് പുഷ്പനെന്ന് എ എ റഹീം എം.പി പറഞ്ഞു. വലതുപക്ഷ മാധ്യമങ്ങളുടെ ചതിക്കുഴികളിൽ ഒരിക്കൽ പോലും പുഷ്പൻ എന്ന ഉറച്ച കമ്യൂണിസ്റ്റുകാരൻ വീണിട്ടില്ലെന്നും റഹീം എം പി പറഞ്ഞു.

ALSO READ: ‘കേരള യുവത്വത്തിൻ്റെ മനസിലെ ചെഗുവേരയാണ് പുഷ്പൻ, അവസാന നിമിഷം വരെ തൻ്റെ പ്രസ്ഥാനത്തെ ആദരവോടെ കണ്ടു’: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News