കെഎസ്ആർടിസി നവീകരിക്കാൻ മനസിലുണ്ട് പദ്ധതികൾ, ചിലവ് കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആശയങ്ങൾ പങ്കുവെച്ച് മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസി നവീകരിക്കാൻ തന്റെ മനസിലുള്ള പദ്ധതികൾ തുറന്നു പറഞ്ഞ് മന്ത്രി കെ ബി ഗണേഷ് കുമാർ. ചിലവ് കുറയ്ക്കുക എന്നത് മാത്രമാണ് തന്റെ ഉള്ളിലുള്ളതെന്ന് മന്ത്രിസഥാനമേറ്റുകൊണ്ട് ഗണേഷ് കുമാർ പറഞ്ഞു. വൃത്തിയില്ലാത്ത ബാത്റൂമുകൾ ശരിയാക്കാൻ തിരുപ്പതിയിൽ കണ്ട ഒരു ടോയ്ലറ്റ് മോഡൽ മനസിലുണ്ടെന്നും, നഷ്ടത്തിലോടുന്ന ബസുകൾ നിർത്തുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: എൻ്റെ സിനിമയെ പുകഴ്ത്തിപ്പറയാൻ ഞാൻ തന്നെ ആളുകളെ അയച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

‘കെഎസ്ആര്ടിസിയിലെ സ്ത്രീകളുടെ ഉറപ്പാക്കും. നഷ്ടത്തിലോടുന്ന ബസുകൾ നിർത്തും.
മറ്റ് വാഹന ക്രമീകരണമില്ലാത്തയിടത്ത് പക്ഷെ സർവീസ് തുടരും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണും. എല്ലാ യൂണിയനുമായി സഹകരിക്കാനാണ് തീരുമാനം’, മന്ത്രി പറഞ്ഞു.

ALSO READ: ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ രൂപീകരണം: ജനുവരി 08 വരെ അപേക്ഷിക്കാം

അതേസമയം, മുൻ മന്ത്രിയെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, ആ വാർത്ത കൊടുത്തയാൾ വളച്ചൊടിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗണേഷ് കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News