കെഎസ്ആർടിസി ഡ്രൈവർമാർ അച്ചടക്കമുള്ള ഡ്രൈവിംഗ് നടത്തണം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. അപകടങ്ങൾ കുറയ്ക്കണമെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്നും മന്ത്രി പറഞ്ഞു അപകടങ്ങൾ കുറയ്ക്കണമെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത്’ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്ന ഗതാഗത വകുപ്പ് മന്ത്രിയുടെ വീഡിയോ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ALSO READ: കുഴൽനാടൻ വിളിച്ച യോഗത്തിൽ കുഴൽനാടനെ തന്നെ വിലക്കി; അവസാന ദിവസം എംഎൽഎയെ തടഞ്ഞത് ആർഡിഒ
സിഎംഡി യുടെ നിർദ്ദേശപ്രകാരം ജീവനക്കാർ മദ്യം കഴിച്ചോ എന്ന പരിശോധന നടത്തിയതിനുശേഷം വളരെയധികം അപകടങ്ങൾ കുറഞ്ഞു. സംസ്ഥാനത്ത് ഒരാഴ്ചയിൽ ഏഴ് ഓളം അപകടങ്ങളാണ് കെഎസ്ആർടിസി കാരണം ഉണ്ടാകാറുള്ളത്.36 ഓളം അപകടങ്ങൾ ഉണ്ടായ ഇടത്ത് ഇപ്പോൾ 25 ആയി കുറഞ്ഞു ഒന്നോ രണ്ടോ മേജർ അപകടങ്ങൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.പരിശോധനകൾ ഫലം കണ്ടുവെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനകൾ വന്നതിനുശേഷം അപകടങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് ആണ് ഉണ്ടായിരിക്കുന്നത്.
സ്വിഫ്റ്റ് ബസുകളിൽ അപകടങ്ങളെ ഇല്ല.സ്വിഫ്റ്റ് ബസ് ഡ്രൈവർമാർ കുറച്ചു കൂടി ശ്രദ്ധിക്കണം.വേഗത കൂട്ടാൻ പാടില്ല.മത്സര ഓട്ടം നടത്തരുത്.യാത്രക്കാരെ ഭയപ്പെടുത്തും വിധം ബസ് ഓടിക്കരുത്. ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here