തൃശൂർ നാട്ടിക അപകടം വളരെ നിർഭാഗ്യകരമായ സംഭവമെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി കെബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രാഥമിക അന്വേഷണത്തിൻ്റെ റിപ്പോർട്ട് കിട്ടി. വണ്ടിയുടെ ക്ലീനർ മദ്യപിച്ചാണ് വണ്ടിയോടിച്ചത്. ഡ്രൈവരും ക്ലീനറും മദ്യപിച്ചിരുന്നു, ഇരുവരും ഇപ്പോഴും മദ്യലഹരിയിൽ തന്നെയാണ്. വാഹനമോടിച്ച ക്ലീനർക്ക് ലൈസൻസ് പോലുമില്ല. നടന്നത് മനഃപൂർവ്വമായ നരഹത്യയാണെന്നും മന്ത്രി പറഞ്ഞു.
Also Read; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടി; അന്വേഷണം ആരംഭിച്ച് കേന്ദ്ര നേതൃത്വം
തൃശൂർ പാലക്കാല് ഭാഗത്ത് രാത്രികാല പരിശോധന നേരത്തെ തന്നെ പദ്ധതി ആക്കിയിരുന്നു. അടുത്ത ആഴ്ച മുതൽ രാത്രികാല പരിശോധന കർക്കശമാക്കും. ട്രാസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ തന്നെയാണ് പരിശോധന നടത്തുക, മന്ത്രി പറഞ്ഞു. ഇന്ന് നടന്ന അപകടത്തിൽ വണ്ടി നിർത്താതെ പോകാനായിരുന്നു പദ്ധതി. എന്നാൽ നാട്ടുകാർ വാഹനം തടയുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
അപകടമുണ്ടാക്കിയ വണ്ടിയുടെ രജിസ്ട്രേഷൻ പെർമിറ്റ് ലൈസൻസ് എന്നിവ റദ്ദാക്കും. എല്ലാ ഭാഗത്തെയും സിസിടിവി പരിശോധിക്കും. അതേസമയം, വഴിയോരങ്ങളിൽ കിടന്നുറങ്ങുന്ന അവസ്ഥ ഒഴിവാക്കണം. ആശ്രിത സഹായവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here