കോണ്‍ഗ്രസ്സിനെയാകെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

GANESH KUMAR

ബാബരി മസ്ജിദ് പൊളിച്ച് അമ്പലം പണിത ശേഷം മോദി അബുദാബിയില്‍ പോയി അമ്പലം ഉദ്ഘാടനം ചെയ്തുവെന്നും ഇത്തരത്തില്‍ പൊരുമാറാന്‍ മോദിക്ക് ലജ്ജയില്ലേ എന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവിതത്തില്‍ നോമ്പ് കഞ്ഞി കാണാത്ത വിധത്തില്‍ തള്ളവിരല്‍ നക്കി കുടിക്കുകയായിരുന്നു സുരേഷ് ഗോപിയെന്നും മന്ത്രി പരിഹസിച്ചു.

നടന്ന് കള്ളം പറയുന്നയാളാണ് എന്‍.കെ പ്രേമചന്ദ്രനെന്നും മന്ത്രി പരിഹസിച്ചു. ദില്ലിയില്‍ ചെന്നാല്‍ മോദിയുടെ ആളാണെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബോബനും മോളിയുമാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. കൂടെ നടക്കുന്ന പൂച്ചയാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പരിഹസിച്ചു.

Also Read : കോൺഗ്രസിൽ തമ്മിലടി; ശശി തരൂർ എം പിയുടെ പ്രചാരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം

മോദിയെ ദൈവത്തെ പോലെ കാണുന്നയാളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും പൂജാമുറിയില്‍ മോദിയുടെ ഫോട്ടോ ഉണ്ടാകാമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News