നിലയ്ക്കലിൽ ബസിൽ കയറാനുള്ള തിരക്ക് കുറയ്ക്കാൻ നടപടി ഉണ്ടാകും; മന്ത്രി കെ ബി ഗണേഷ് കുമാർ

സംസ്ഥാനത്തുടനീളം മകരവിളക്കിനോടനുബന്ധിച്ച് ആവശ്യത്തിനു കെഎസ്ആർടിസി ബസുകൾ നൽകുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിലയ്ക്കലിൽ ബസ്സിൽ കയറാനുള്ള തിരക്ക് കുറയ്ക്കാൻ ഉള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്യണമെന്നും അപ്പോൾ സന്നിധാനത്തു തിരക്ക് കുറയുമെന്നും മന്ത്രി പറഞ്ഞു

ALSO READ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻ്റിൽ കയറേണ്ടതില്ല. ബസിൽ ആളുകൾ നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. നിലയ്ക്കലിലേക്ക് പോകുന്ന ഭക്തജനങ്ങൾ പരമാവധി ചെയിൻ സർവീസുകൾ ഉപയോഗപ്പെടുത്തണമെന്നും ഇവ ജനങ്ങളിലെത്തിക്കുന്നതിന് വിവിധ ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കുമെന്നും അനൗൺസ്മെൻ്റ് സൗകര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ തിരക്കുകളിൽ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ് മോട്ടോർ വാഹന വകുപ്പിൻ്റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ഡ്രൈവർമാർക്കും, ദീർഘദൂര ബസുകളിലെ ഡൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ശബരിമലയിൽ നടക്കുന്ന സമരപരിപാടികൾ മാർഗ്ഗതടസം സൃഷ്ടിക്കാനെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു . ബസിനു മുന്നിൽ ഇരുന്ന് ഉള്ള ശരണം വിളി സമരവും ശരിയല്ലയെന്നും സമരം ചെയ്യാൻ അല്ല ശബരിമലയിൽ വരുന്നതെന്നും മന്ത്രി പറഞ്ഞു.
മകരവിളക്കിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ നൽകും. കെഎസ്ആർടിസി ബസുകൾ വഴിയിൽ തടഞ്ഞു ഇടരുത്. ആളും പേരും ഇല്ലാത്ത സ്ഥലത്ത് ബസ് പിടിച്ചു ഇട്ടാൽ തീർത്ഥാടകർ ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സംസ്ഥാന സ്കൂൾ കലോത്സവം: അവലോകനയോഗം ചേർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News