മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാർ. കുട്ടികൾ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളിൽ നിന്നാണ്. സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല ബൈബിൾ ആണ്. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളിൽ പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചെറിയ കുഞ്ഞുങ്ങൾക്ക് ഖുറാന്റെ അറിവ് നൽകുന്നതാണ് മദ്രസകൾ. അള്ളാഹു നൽകുന്ന സന്ദേശങ്ങളാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. മദ്രസകളിൽ പോകുന്നത് മതം പഠിക്കാൻ അല്ല ഖുറാൻ പഠിക്കാനാണ്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി ഗണേഷ് കുമാർ. ഒസിവൈഎം രാജ്യന്തര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here