വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതി; മന്ത്രി കെ ബി ഗണേഷ്കുമാർ

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതിയെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ഡിജിറ്റൽ ലൈസൻസ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ പിഴ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ലൈസെൻസ് ഡിജിറ്റലാക്കിയിട്ടുണ്ട്. അതിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ഇനി പ്രവർത്തിക്കരുത്. ഇന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമേ ഡിജിറ്റൽ ലൈസൻസ് ഉള്ളൂവെന്നും കേരളത്തിൽ ലൈസൻസ് കിട്ടാൻ വൈകുന്നു എന്ന പരാതികൾ ഉണ്ടായിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നും  ആർസി ബുക്കും ഉടൻ ഡിജിറ്റലാക്കുമെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു.

ALSO READ: ‘പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മില്‍’; ആവര്‍ത്തിച്ച് വി ഡി സതീശന്‍

ദീർഘദൂര യാത്രികർക്കായി കെഎസ്ആർടിസി കണ്ടെത്തിയ ഹോട്ടലുകളിൽ അൽപം നിരക്ക് കൂടുതലായാലും നല്ല ഭക്ഷണം ഒരുക്കണമെന്നും കൃത്യമായ മാനദണ്ഡം ഇക്കാര്യത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. വിമർശിച്ച് ആരും സമയം കളയണ്ട. യാത്രക്കാരുടെ ദുരിതം അറിഞ്ഞാണ് തീരുമാനം എടുത്തത്. മന്ത്രിയുടെ ഫോട്ടോ പത്രത്തിൽ വരാൻ അല്ല ബസ് സന്ദർശിച്ചതെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News