കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവം; വിശദീകരണം തേടി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍

കഴക്കൂട്ടത്ത് യുവതി ടിപ്പര്‍ കയറി മരിച്ച സംഭവത്തില്‍ വിശദീകരണം തേടി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. മോട്ടോര്‍ വഹാന വകുപ്പ് അടിയന്തര പരിശോധന നടത്തി നടപടിയെടുക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. അലംഭാവം കാണിച്ച അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിപ്പ് നല്‍കി.

ALSO READ:പട്ടാമ്പി നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു

ഇന്ന് വൈകുന്നേരം കഴക്കൂട്ടം വെട്ടുറോഡില്‍ വെച്ച് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് ടിപ്പര്‍ ലോറി കയറി മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേക്ക് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറില്‍ തട്ടിയായിരുന്നു അപകടം. ബന്ധുവായ യുവതിക്ക് ഓപ്പം പോകുമ്പോഴായിരുന്നു അപകടം. എന്നാല്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന യുവതിക്ക് പരിക്കില്ല.

റുക്സാന സ്‌കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്നു. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നു. യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ:സ്‌കൂള്‍ തുറക്കല്‍: തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News