പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പ് സന്ദർശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പ് സന്ദർശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. വർക്ക് ഷോപ്പ് നവീകരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായാണ് മന്ത്രി എത്തിയത്. കെഎസ്ആർടിസി ബസ്സുകളുടെ എയർ ബ്രേക്ക് സിസ്റ്റം സംബന്ധമായ ഡി ഡി യൂണിറ്റ്, ഡി ബി വാൽവ് തുടങ്ങിയ എല്ലാ യൂണിറ്റുകളും റീ കണ്ടീഷൻ ചെയ്യുന്നതിനും അവ ചെക്ക് ചെയ്യുന്നതിനുമായിട്ടുള്ള എയർ കണ്ടീഷൻ ചെയ്ത സെക്ഷൻ എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

ALSO READ: ‘സാമൂഹ്യനീതിയെ പിറകോട്ടുതള്ളുന്ന ബജറ്റ്’: മന്ത്രി ആർ ബിന്ദു

ആധുനിക രീതിയിലുള്ള എയർ കണ്ടീഷൻ ചെയ്ത എൻജിൻ റീ കണ്ടീഷനിംഗ് സെക്ഷനും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മറ്റു റീ കണ്ടീഷനിങ് സെക്ഷനുകളും പുതുക്കിപ്പണിത ആർ ഐ ഡി സെക്ഷൻ എന്നിവയും മന്ത്രി സന്ദർശിച്ചു. കെഎസ്ആർടിസി ചെയർമാൻ മാനേജിംഗ് ഡയറക്ടറും ഒപ്പം ഉണ്ടായിരുന്നു.

ALSO READ: ‘കേന്ദ്ര ബജറ്റ് കേരള ജനതയോടുള്ള വെല്ലുവിളി’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News