ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി മന്ത്രി കെ ബി ഗണേഷ്കുമാർ നാളെ ചർച്ച നടത്തും

KB Ganesh Kumar

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി മന്ത്രി കെ ബി ഗണേഷ്കുമാർ നാളെ ചർച്ച നടത്തും. സർക്കാർ നടപ്പാക്കിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മെയ് രണ്ടു മുതൽ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സമരത്തിലാണ്. സർക്കുലറിൽ ഭേദഗതി വരുത്തിയതിനെ തുടർന്ന് സിഐടിയു സമരത്തിൽ നിന്നും പിൻവാങ്ങിയിരുന്നു. എന്നാൽ ഡ്രൈവിംഗ് ടെസ്റ്റ് മുടക്കുന്ന സമരം മറ്റുള്ളവർ തുടർന്നു.

Also read:മില്‍മാ സമരം ഒത്തുതീര്‍പ്പായി: തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങുന്ന സാഹചര്യത്തിൽ കൂടിയാണ് മന്ത്രി അടിയന്തര ചർച്ച വിളിച്ചത്. സമവായത്തിലൂടെ സമരം അവസാനിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം.ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ഗതാഗത മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News