വിദേശ സര്‍വകലാശാല വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്നും നയമായി എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പുഷ്പനെ ഓര്‍മ്മയുണ്ടെന്നും ആ സമരത്തില്‍ പങ്കെടുത്തവരാണ് തങ്ങള്‍ എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു. ‘പുഷ്പനെ ഞങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്, ആ സമരത്തില്‍ പങ്കെടുത്തവരാണ് ഇവിടെ ഇരിക്കുന്നതില്‍ അധികവും. ചര്‍ച്ച വേണമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്’- അദ്ദേഹം പറഞ്ഞു.
ALSO READ:ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി തിരുവനന്തപുരം നഗരസഭാ ബജറ്റ്
ചര്‍ച്ചകള്‍ പോലും പാടില്ലെന്നത് ശരിയല്ല. പാര്‍ട്ടിയുടെ നയം അല്ല ഇത്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് പോലെ പാര്‍ട്ടിയല്ല സര്‍ക്കാരാണ് ചര്‍ച്ച മുന്നോട്ടു വെച്ചതെന്നും ധനമന്ത്രി പറഞ്ഞു. ഞങ്ങള്‍ നന്നായി പഠിപ്പിച്ചോ നിങ്ങള്‍ നന്നായി പഠിപ്പിച്ചോ എന്നതല്ല ഇവിടുത്തെ വിഷയം. കാലം മാറുമ്പോള്‍ കാലത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കണം. മുപ്പതിനായിരം കുട്ടികളാണ് രാജ്യത്തിന് പുറത്തേക്ക് കേരളത്തില്‍ നിന്നും പഠിക്കാന്‍ പോകുന്നത്. അത് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ആ പ്രതിസന്ധിക്കുള്ള പരിഹാരമാണ് സര്‍ക്കാര്‍ കാണുന്നത്. ഇത്തരം ചര്‍ച്ചകള്‍ പാടില്ല എന്നുള്ളത് ശരിയായ നിലപാട് അല്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ:വിദേശ സര്‍വകലാശാല; ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here