“സ്റ്റുഡൻ്റ് പോലീസ് രാജ്യത്തിന് മാതൃക; ആവശ്യമായ സർക്കാർ സഹായം നൽകും”: ധനമന്ത്രി കെഎൻ ബാലഗോപാൽ

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സെറിമോണിയൽ പരേഡ് പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്നു. പരേഡിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തെ സ്നേഹിക്കുന്ന തലമുറ വളർന്നു വരണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Also Read; ആന നാഗര്‍ഹോളെ ടൈഗര്‍ റിസര്‍വിലേക്ക് എത്തുന്നത് നല്ല കാര്യം; കര്‍ണാടകയിലെത്തിയാല്‍ മയക്കുവെടി വെക്കില്ല; കര്‍ണാടക വനം വകുപ്പ്

തെറ്റിയ രീതികൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെയെല്ലാം അവഗണിക്കണം. സ്റ്റുഡൻ്റ് പോലീസ് രാജ്യത്തിന് മാതൃകയാണെന്നും സർക്കാർ സഹായം ഇനിയും എസ്പിസിക്കുണ്ടാകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. എസ്പിസി നോഡൽ ഓഫീസർ ആർ നിശാന്തിനി, ഡിവൈഎസ്പി ജി ജയദേവ്, വിയു കുര്യാക്കോസ് ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു.

Also Read; പഞ്ച്കുലയിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് നിരോധനം; ദില്ലി ചലോ മാർച്ചിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News