ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ടുമാസത്തെ പ്രതിഫലം അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രതിഫലം നല്‍കാനാണ് തുക വിനിയോഗിക്കുക. ഒക്ടോബര്‍ വരെയുള്ള പ്രതിഫലം നല്‍കുന്നതിന് നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു.

Also Read : ഇന്ത്യക്കാരനാണ്, മുസ്ലീമാണ്, അതിൽ അഭിമാനം കൊള്ളുന്നു; മുഹമ്മദ് ഷമി

സംസ്ഥാനത്ത് 26,125 ആശാ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ വേതനത്തില്‍ ഡിസംബര്‍ മുതല്‍ ആയിരം രൂപ വര്‍ധിപ്പിച്ചിട്ടണ്ട്. ദേശീയ ആരോഗ്യ മിഷന്റെ കീഴിലാണ് ആശാ വര്‍ക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുകയുടെ കേന്ദ്ര വിഹിതം എട്ടുമാസമായിട്ടും ലഭ്യമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News