കൂത്തമ്പലത്തിനു പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

K N Balagopal

ആദ്യമായി കൂത്തമ്പലത്തിനു പുറത്ത് ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും പൈങ്കുളം രാമചാക്യാർ അനുസ്മരണവും കൊല്ലം പുത്തൂർ ചെറുപൊയ്ക തെക്കേക്കര മുടപ്പിലാപ്പിള്ളി മഠത്തിലും സമീപത്തെ ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിലുമായി നടന്നു. വാർഷികാഘോഷം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

Also Read: പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സാംസ്കാരിക കേരളചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലായാണ് ചാക്യാർകൂത്ത് പുറത്തൊരു വേദിയിൽ അവതരിപ്പിച്ചതിനെ കാണുന്നത്. നാലമ്പലത്തിനകത്തു മാത്രം ഒതുങ്ങേണ്ട ചാക്യാർക്കൂത്തിനെ സാമൂഹിക വിമർശനത്തിനുള്ള വേദി കൂടിയാക്കി പുറത്തേക്കെത്തിച്ച പൈങ്കുളം രാമചാക്യാരും അദ്ദേഹത്തെ രണ്ടും കൈയുംനീട്ടി സ്വീകരിച്ച മുടപ്പിലാപ്പിള്ളി മഠത്തിലെ കാരണവൻമാരുടെ പുരോഗമന ചിന്താഗതിയും എല്ലാം നവോത്ഥാനത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. ജാതിയും മതവും മറ്റ് വിഭജനങ്ങളും ഭ്രാന്താലയമാക്കിയ കേരളം പിന്നീട് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സാംസ്‌കാരികതയുടെയും ലോക മാതൃകയായി മാറിയെന്നും മന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടികാട്ടി.

Also Read: ട്രയൽ റൺ വിജയകരമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ഒക്ടോബറിൽ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷ

പൈങ്കുളം രാമചാക്യാർ അനുസ്മരണ സെമിനാർ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്തു. പൈങ്കുളം രാമചാക്യാർ കലാപീഠം പ്രസിഡന്റ് സി എം നീലകണ്ഠൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. എൻ എൻ ഭട്ടതിരി, കെ പി നാരായണൻ നമ്പ്യാർ, ജെ രാമാനുജൻ,തുടങിയവർ പങ്കെടുത്തു.വി എൻ ഭട്ടതിരി, എൻ എം വാസുദേവ ഭട്ടതിരി, ബി അനന്തകൃഷ്ണൻ, കേശവര് ഭട്ടതിരി എന്നിവരെ മന്ത്രി അനുമോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News