“സന്ദീപ് വാര്യര്‍ക്ക് കുറച്ച് കാലം കഴിയുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകും’: മന്ത്രി കെഎന്‍ ബാലഗോപാല്‍

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബിജെപിക്ക് അകത്ത് നില്‍ക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണെന്നും സന്ദീപിന്
ബിജെപിയെക്കാളും കോണ്‍ഗ്രസ് ഭേദമാണെന്ന് തോന്നിക്കാണുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ കുറച്ചുകാലം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകുമെന്നും അദ്ദേഹം തുറന്നടിച്ചു.

ALSO READ: ആർഎസ്എസ് ശാഖക്ക് കാവൽ നിൽക്കണം എന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ്‌ ഉണ്ട്’; സന്ദീപ് വിഷയത്തിൽ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

സരിന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു. പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ ഇത്തരം സംഭവങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാകും.രണ്ട് പക്ഷത്തെയും ദൗര്‍ബല്യങ്ങള്‍ പുറത്തുവന്നു.

ALSO READ: ‘പ്രക്ഷോഭം നടത്തുന്ന മനുഷ്യരുടെ കഴുത്തിൽ ടയറിട്ട് കത്തിച്ച് ചുട്ടു കൊല്ലണമെന്ന് ഫെയ്സ് ബുക്കിൽ എഴുതിയയാൾക്ക് ഒടുവിൽ പറ്റിയ തട്ടകം തന്നെയാണ് ഇപ്പോഴത്തെ സതീശ സുധാകര ഷാഫി കോൺഗ്രസ്’

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അസംതൃപ്തിയുണ്ട്. ഇതെല്ലാം പാലക്കാട്ടെ ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.  ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഷാളണിഞ്ഞാണ് സന്ദീപിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News