കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പ്പന് അന്ത്യാഞ്ജലി അർപ്പിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു പുഷ്പൻ. ഏത് രാഷ്ട്രീയക്കാർക്കും ആവേശം നൽകുന്ന ഓർമ്മയാണ് സഖാവ് പുഷ്പന്റേത്. പുഷ്പന്റെ മരണം കേരളത്തിലെ ജനങ്ങൾക്ക് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
സി.പി.എം. അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ(54) , കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here