കെ റെയിലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തുന്നത്, കേരളത്തിൻ്റെ വികസനത്തിന് തുരങ്കം വെയ്ക്കുന്ന നീക്കങ്ങൾ; മന്ത്രി കെ.എൻ. ബാലഗോപാൽ

KN Balagopal

കെ റെയിലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ചെയ്യുന്നത് സംസ്ഥാന വികസനത്തിന് തുരങ്കം വെക്കുന്ന പ്രവർത്തനങ്ങളെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും അതേ നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു. വയനാട് പാക്കേജ് വീണ്ടും കേന്ദ്രത്തോട് ഉന്നയിച്ചിട്ടുണ്ടെന്നും കിഫ്ബി ഫണ്ട് വെട്ടിക്കുറച്ച കേന്ദ്ര നടപടി
പിൻവലിക്കണമെന്നും മന്ത്രി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ദേശീയപാതാ വികസനത്തിൻ്റെ 25%
കേരളമാണ് കൊടുക്കുന്നത്.

ALSO READ: തൃശ്ശൂർ പൂരം വിഷയത്തിലെ ത്രിതല അന്വേഷണം; തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴിയെടുത്തു

കേരളത്തിലെ ഭൂമിക്ക് അധികവില ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സംസ്ഥാന വിഹിതം ആവശ്യപ്പെട്ടത്. എന്നാൽ, ദേശീയപാതയിൽ പിരിക്കുന്ന ടോൾ വിഹിതം മുഴുവൻ കേന്ദ്രം എടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 25 ശതമാനം മുടക്കുന്ന കേരളത്തിന് ഒന്നും നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News