സർക്കാർ മേഖലയിൽ നിയമനമില്ലെന്ന ആക്ഷേപം, പ്രതിപക്ഷ ആരോപണം രാജ്യത്തെ പൊതുസ്ഥിതി അറിയാതെ.. നിയമനത്തിൽ കേരള PSC രാജ്യത്ത് ഒന്നാമത്; മന്ത്രി കെ എൻ ബാലഗോപാൽ

പിഎസ് സി മുഖേന രാജ്യത്ത് ഏറ്റവും കൂടുതൽ നിയമനം നടത്തുന്നത് കേരളത്തിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.  സംസ്ഥാനത്ത് സർക്കാർ മേഖലയിലും പൊതുമേഖലയിലും നിയമനങ്ങൾ കാര്യക്ഷമമല്ലെന്ന് കാണിച്ച് നിയമസഭയിൽ പി.സി. വിഷ്ണുനാഥ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2023 ലെ UPSC കണക്ക് പ്രകാരം രാജ്യത്ത് 60% നിയമനം നടക്കുന്നത് കേരള പിഎസ് സി മുഖേനയാണെന്നും കേരള പി എസ് സി രാജ്യത്ത് ഒന്നാമത് എന്ന വാർത്ത ഒരു പ്രമുഖ ദിനപത്രം വരെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ഇക്കാര്യത്തിൽ വളരെ പിന്നിലാണെന്ന് മന്ത്രി പറഞ്ഞു.
സംവരണ വിഭാഗത്തിലും രാജ്യത്ത് ഒന്നാംസ്ഥാനത്ത് കേരള പി എസ് സി ആണ്.
പ്രതിപക്ഷം ഇത്തരം ഒരു വിഷയം ഉന്നയിക്കുമ്പോൾ രാജ്യത്തെ പൊതു സ്ഥിതി എന്താണെന്ന് നോക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു.

ALSO READ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം വിദ്യാഭ്യാസ മേഖലയിൽ സൂക്ഷ്മതയോടെ പ്രയോജനപ്പെടുത്തേണ്ടത്, മൂല്യ നിർണയം എഐ വഴിയാക്കാൻ ആലോചന; മന്ത്രി വി ശിവൻകുട്ടി

ഇന്ത്യയിൽ പൊതുമേഖലയിൽ മാത്രം 10 ലക്ഷത്തിലധികം ഒഴിവുകൾ ഉണ്ട്. ഇന്ത്യൻ റെയിൽവേയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്. പാർലമെൻ്റിൽ നൽകിയ മറുപടിയാണിത്. 24 ലക്ഷത്തിലധികം പേരാണ് കേരളത്തിലേക്ക് തൊഴിലിനായി എത്തുന്നതെന്നും മന്ത്രി പറഞ്ഞു.  റാങ്ക് ലിസ്റ്റുകളിൽ കാലാവധിക്കുള്ളിൽ എല്ലാം ഒഴിവുകളിലും നിയമനം നടത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ സർക്കാർ ജീവനക്കാർക്ക് കൃത്യമായ രീതിയിൽ കാര്യങ്ങൾ നൽകുന്നത് കേരളത്തിൽ മാത്രമാണ്. സർക്കാർ ജീവനക്കാരുടെ സ്ഥിതി മോശമെന്ന് പ്രതിപക്ഷം പറയുന്നു. എന്നാൽ, സംവരണം കൂടുതൽ അട്ടിമറിക്കപ്പെട്ടത് കോൺഗ്രസ് രാജ്യം ഭരിച്ചപ്പോഴാണ്. ശമ്പള പരിഷ്കരണം നടപ്പിലാക്കിയ ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

ALSO READ: വയനാട് ദുരന്തത്തിൽ കേന്ദ്രം ഇതുവരെയും സഹായം നൽകാത്തതിൽ സംസ്ഥാനം കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും; മന്ത്രി കെ രാജൻ

കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ നികത്തുന്നില്ല. പക്ഷേ, അതിനെക്കുറിച്ച് പ്രതിപക്ഷം പറയുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. സ്വകാര്യവൽക്കരണത്തിൻ്റെ ഭാഗമായി സാമൂഹിക നീതിയും സംവരണവുമില്ലാത്ത പ്രശ്നങ്ങൾ രാജ്യത്ത് നിലനിൽക്കുന്നെന്നും മൂന്നു ലക്ഷത്തിലധികം ചെറുകിട ഇടത്തരം സ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. KSRTC ക്ക് 70 കോടിയിലധികം രൂപയാണ് സർക്കാർ ശമ്പളത്തിനായി നൽകുന്നത്. 6000 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ വന്നു. 6 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചു. എന്നാലിപ്പോഴും രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും വേണ്ടി പറയുന്നതല്ലാതെ ഒരു രേഖയും വെച്ച് സംസാരിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News