ഓണക്കിറ്റില്‍ തീരുമാനമായിട്ടില്ല, കെഎസ്ആർടിസിയ്ക്ക് സർക്കാർ നൽകാമെന്ന് പറഞ്ഞ സഹായം നൽകും; മന്ത്രി കെ എൻ ബാലഗോപാൽ

കെഎസ്ആർടിസിയ്ക്ക് സർക്കാർ നൽകാമെന്ന് പറഞ്ഞ സഹായം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശാശ്വതമായ പരിഹാരം അതാത് പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടാലെ നടക്കുവെന്നും പൊതുമേഖലയെ പരമാവധി ശക്തിപ്പെടുത്തുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്, വരുമാനം വർധിപ്പിക്കാനുള്ള നടപടി കെഎസ്ആർടിസിക്കുള്ളിലും ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി.

Also Read: തൃശൂരിൽ വൃദ്ധദമ്പതികളെ കൊച്ചുമകൻ വെട്ടിക്കൊലപ്പെടുത്തി

അതേസമയം, ഓണക്കിറ്റ് നൽകേണ്ടത് ആർക്കൊക്കെ എന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും. സപ്ലൈകോയിൽ ഓണത്തിന് എല്ലാ സാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കും,ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും സപ്ലൈക്കോയ്ക്ക് ഈയാഴ്ച തന്നെ കുറച്ച് പണം നല്‍കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

‘കോവിഡിന്റെ കാലത്തും അതിന് പിന്നാലെ വന്ന സമയത്തും കൊടുത്തുപോലെ ഇക്കുറി ഉണ്ടാവില്ല. ഓണക്കിറ്റ് കൊടുക്കുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സാധാരണനിലയില്‍ എല്ലാവര്‍ക്കും ഓണക്കിറ്റ് കൊടുക്കുകയെന്നത് മുന്‍പും ഉണ്ടായിരുന്നില്ല. ഓണക്കാലം നന്നായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

Also Read: അടിമാലിയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി; പ്രതി അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News