‘തിരുവനന്തപുരം ഐഎച്ച്‌ആർഡിക്ക്‌ 10 കോടി രൂപ അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ റിസോഴ്‌സ്‌ ഡെവലെപ്പ്‌മെന്റിന്‌ 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ . ഐഎച്ച്‌ആർഡിക്കായി ഈവർഷം ബജറ്റിൽ വകയിരുത്തിയിരുന്ന 15.11 കോടി രൂപ പുർണമായും ലഭ്യമാക്കിയിരുന്നു. പുറമെ രണ്ട്‌ കോടി രുപയും നേരത്തെ നൽകി. ബജറ്റിന്‌ പുറത്ത്‌ 12 കോടി രൂപ ഈവർഷം സ്ഥാപനത്തിന്‌ അനുവദിച്ചിട്ടുണ്ട്‌. 979 സ്ഥിരം ജീവനക്കാരും 1500 ഗസ്‌റ്റ്‌ ലക്‌ചർമാരും ഇതിനുകീഴിൽ പ്രവർത്തിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

ALSO READ: സംസ്ഥാന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കാന്‍ മോദി ശ്രമിച്ചു; വെളിപ്പെടുത്തലുമായി പ്രധാനമന്ത്രിയുടെ മുന്‍ ജോ.സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News