പുഞ്ച പമ്പിങ്ങിനായി 35.16 കോടി സബ്‌സിഡി അനുവദിച്ചു

പുഞ്ച പമ്പിങ്‌ സബ്‌സിഡി ഇനത്തിൽ 35.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ പുഞ്ച സ്‌പെഷ്യൽ ഓഫീസുകൾക്കാണ്‌ തുക അനുവദിച്ചത്‌.

2021– 22ൽ പത്തു കോടി രുപയായിരുന്നു ഈ ഇനത്തിൽ വക ഇരുത്തൽ. 20 കോടി രൂപ വിതരണം ചെയ്‌തു. 2022– 23ൽ 15.57 കോടി വകയിരുത്തിയത്‌ പൂർണമായും വിതരണം ചെയ്‌തു. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റ്‌ വകയിരുത്തൽ 15.75 കോടിയായിരുന്നു. എന്നാൽ, 25.75 കോടി രൂപ വിതരണം ചെയ്‌തു.

ALSO READ: കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായം

ഇപ്പോൾ ബജറ്റ്‌ വിനിയോഗ പരിധി നൂറു ശതമാനം ഉയർത്തി സബ്‌സിഡി പുർണമായും വിതരണം ചെയ്യുന്നതിനുള്ള അനുമതി ലഭ്യമാക്കുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.

K N Balagopal, Kerala News, Finance Department, Puncha Farming

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News