ഓണത്തിന് 19000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു; മന്ത്രി കെ എൻ ബാലഗോപാൽ

ഓണക്കാലത്ത് 19000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും സര്‍ക്കാര്‍ സഹായം ഉറപ്പ് വരുത്തിയെന്നും മന്ത്രി.കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് എത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.യുഡിഎഫ് എംപിമാര്‍ കേരള ജനതയെ വഞ്ചിച്ചൂവെന്നും കെഎന്‍ ബലഗോപാല്‍ പറഞ്ഞു.

ബുദ്ധിമുട്ട് ഉണ്ടെങ്കിലും, എല്ലാ മേഖലകളിലും സർക്കാർ സഹായം ഉറപ്പ് വരുത്തുന്നുണ്ട് കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് എത്തിക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോഴും, ബിജെപി താല്‍പര്യത്തിന് ഒപ്പമാണ് കേരളത്തിലെ യുഡിഎഫ് എംപിമാരെന്നും കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

അതേസമയം, ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാർ ഉത്സവ ബത്ത പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത ലഭിക്കുക. ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനമെത്തും. ഇതിനായി 46 കോടി രൂപ വകയിരുത്തിയെന്ന് ധനവകുപ്പ് അനുവദിച്ചു.

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നൽകും. ഓണം അഡ്വാൻസായി 20000 രൂപ ജീവനക്കാർക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News