വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് വൈകില്ല എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. വൈബലിറ്റി ഗ്യാപ് ഫണ്ടിൽ വ്യക്തത വന്നിട്ടില്ല എന്നും സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് ,പദ്ധതി വൈകരുത് എന്നതാണ് സർക്കാർ നിലപാട് എന്നും മന്ത്രി പറഞ്ഞു.
also read: ബാബറി മസ്ജിദ് തകർത്തത് ചരിത്രത്തിലെ കറുത്ത അധ്യായം, നിസാരവത്കരിക്കാൻ കഴിയില്ല: കെ സുധാകരനെ തള്ളി മുല്ലപ്പള്ളി
വയനാട് വിഷയത്തിലെ വി മുരളീധരന് മറുപടിയിലും മന്ത്രി പ്രതികരിച്ചു. ഇത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള പ്രശ്നമാണ്,രാഷ്ട്രീയപ്പാർട്ടികൾ തമ്മിലുള്ള പ്രശ്നമല്ല,ചൂരൽമലയിൽ ദുരന്തം ഉണ്ടാകും എന്ന് കരുതി ബജറ്റിൽ തുക വകയിരുത്താൻ സാധിക്കില്ലല്ലോ. ദുരന്തം ഉണ്ടാകുമ്പോൾ സഹായിക്കുക എന്നത് കേന്ദ്രസർക്കാരിൻറെ ഉത്തരവാദിത്വമാണ് എന്തുകൊണ്ടാണ് ചെയ്യാത്തത് എന്നത് അറിയില്ല, എന്തിനും ഏതിനും കേസ് പോകാൻ സാധിക്കില്ലല്ലോ എന്നും മന്ത്രി വ്യക്തമാക്കി.ദുരന്തം ഉണ്ടാകുമ്പോൾ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെയാണ് കാണേണ്ടത്,അവിടെ വേർതിരിവ് കാണിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here