പണിമുടക്കിന് പരിഹാരം; കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളുമായിട്ടുള്ള മന്ത്രിതല ചർച്ച ഇന്ന്

കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ നേതൃത്വത്തിൽ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുക്കും. അംഗീകൃത തൊഴിലാളി യൂണിയനുകളായ ഐ എൻ ടി യു സി, സി ഐ ടി യു, ബി എം എസ് പ്രതിനിധികളുമായാണ് മന്ത്രിതല ചർച്ച നടക്കുന്നത്.

also read:സ്ത്രീകളോട് അപമര്യാദയായി പെരുമാറി; പൊലീസുകാരൻ അറസ്റ്റിൽ

. കെ എസ് ആർ ടി സിയിലെ വിവിധ വിഷയങ്ങൾ യോഗത്തില്‍ ചർച്ച ചെയ്യും. ജൂലൈ മാസത്തെ ശമ്പള വിതരണത്തോടനുബന്ധിച്ച് ഐ എൻ ടി യു സി – സി ഐ ടി യു അനുകൂല യൂണിയനുകൾ പണിമുടക്കിന് നോട്ടീസ് നൽകിയത്. ഓഗസ്റ്റ് 26 ന് 24 മണിക്കൂർ പണിമുടക്കിനാണ് നോട്ടീസ് നൽകിയത്.

also read: നിലവിൽ കെട്ടിടമുള്ള കാര്യം മറച്ച് വെച്ചാണ് പുതിയ നിർമാണത്തിന് അനുമതി തേടിയത് ; മാത്യു കുഴൽ നാടൻ്റെ വിവാദ ഭൂമി ഇടപാടിലെ ക്രമക്കേടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News