‘സംസ്ഥാനത്തെ 49 നഗരസഭകള്‍ക്ക് ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 7.05 കോടി രൂപ അനുവദിച്ചു’: മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ 49 നഗരസഭകള്‍ക്ക് ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ആദ്യഘട്ടമായി 7.05 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. അൻപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കാണ് തുക ലഭ്യമാവുക. അമൃത് 2 പദ്ധതിയിലുള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. 6.86 കോടി രൂപ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും, 19.6 ലക്ഷം രൂപ കാര്യശേഷി വികസനത്തിനുമാണ് ഉപയോഗിക്കുന്നത്.

ALSO READ: പ്ലേസ്റ്റോറിൽ നിന്ന് ഇന്ത്യൻ മാട്രിമോണി ആപ്പുകൾ നീക്കം ചെയ്ത ഗൂഗിൾ

ആദ്യ ഘട്ടത്തിൽ ഓരോ നഗരസഭയ്ക്കും 14.4 ലക്ഷം രൂപ ലഭിക്കും. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ആകെ കണക്കാക്കിയിരിക്കുന്നത് ഓരോ നഗരസഭയ്ക്കും 72 ലക്ഷം രൂപ വീതമാണ്. 49 നഗരസഭകള്‍ക്കായി 35.28 കോടി രൂപയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി കണക്കാക്കിയിരിക്കുന്ന ആകെ ചെലവ്.

ALSO READ: സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യ: എല്ലാ പ്രതികളും പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News