‘പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കം അപലപനീയം’: മന്ത്രി എം ബി രാജേഷ്

ഗവര്‍ണര്‍ വളരെ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്ന് മന്ത്രി എം ബി രാജേഷ്. ഗവര്‍ണറുടെ പെരുമാറ്റം ശിശു സഹജമായ പെരുമാറ്റമായി കാണാനാകില്ല. ഗവര്‍ണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രിയുടെ പക്കമേളം എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കം അപലപനീയമാണ്. അത് പ്രതിപക്ഷ നേതാവിനെ അവഹേളിക്കുന്നത് കൂടിയാണെന്നും എം ബി രാജേഷ് അങ്കമാലിയില്‍ പറഞ്ഞു.

Also Read: ‘ഗവര്‍ണര്‍ എന്തൊക്കെ നാടകങ്ങള്‍ കളിച്ചാലും എസ് എഫ് ഐയുടെ സമരത്തിന്റെ മൂര്‍ച്ച കുറയില്ല’: പി എം ആര്‍ഷോ

അതേസമയം, രാജ്യത്തിനകത്ത് ജനാധിപത്യപരമായ പ്രതിഷേധമറിയിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ഞങ്ങള്‍ ആ അവകാശം വിനിയോഗിക്കിക്കുകയാണ് ചെയ്യുന്നതെന്ന് പി എം ആര്‍ഷോ.സമരത്തിനു നേരെ എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചാണ് ഗവര്‍ണര്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഒരു മണിക്കൂര്‍ നീണ്ടതായിരുനിനു കൊല്ലം നിലമേലിലെ ഗവര്‍ണ്ണറുടെ സംവിധാനതിതിലും കഥയിലും തിക്കഥയിലും വിരിഞ്ഞ നാടകം. എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടാവുമെന്ന് നന്നായി അറിയാമായിരുന്ന ഗവര്‍ണ്ണ ആരിഫ് മുഹമ്മദ്ഖാന്‍ കരിങ്കൊടി കണ്ടയുടന്‍
നടുറോഡില്‍ കാര്‍ നിര്‍ത്തിച്ച് എസ്എഫ്‌ഐക്കാരോട് ഏറ്റുമുട്ടാന്‍ തയാറെടുത്തു. പിന്നീട് മുഖ്യമന്ത്രി ഉടന്‍ നിലമേലില്‍ എത്തണമെന്ന് ആവശ്യപ്പെട്ട് റോഡില്‍ കസേരയിട്ട് ഇരുന്നു. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടും ഗവര്‍ണ്ണര്‍ എഫ്‌ഐആര്‍ കാണണമെന്നാവശ്യപ്പെട്ട് ഇരുപ്പ് തുടര്‍ന്നു. ഡിജിപി ഫോണില്‍ സമരം അവസാനിപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ വഴങിയില്ല. പിന്നീട് എഫ്‌ഐആര്‍ കിട്ടിയ ശേഷം മാധ്യമങളോട് മുഖ്യമന്ത്രിയാണിതിന് ഉത്തരവാദിയെന്ന് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെ നയിക്കേണ്ട ഗവര്‍ണ്ണര്‍ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന പഴി കേട്ട് പിന്‍വാങ്ങേണ്ടി വന്നു എന്നതാണ് ഗവര്‍ണ്ണറുടെ നിലമേല്‍ നാടകത്തിന്റെ കഥാസാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News