തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടം ആക്കുന്ന തീരുമാനം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നത്: മന്ത്രി എം ബി രാജേഷ്

M B rajesh

തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടം ആക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരാത്തതാണെന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടം ആക്കുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ ഈ തീരുമാനം അധികാര വികേന്ദ്രീകരണത്തെ ശിഥിലമാക്കും. അടിയന്തരമായി ഈ ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹിക- രാഷ്ട്രീയ വൈവിധ്യങ്ങളെ മറക്കാനുള്ള കുല്‍സിത ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : ‘ഇന്ത്യയുടെ ഉന്നമനം എന്നും മനസില്‍ കൊണ്ടു നടന്നയാളാണ് രത്തന്‍ ടാറ്റ’; ഓര്‍മ്മകള്‍ പങ്കുവെച്ച് സുന്ദര്‍ പിച്ചൈ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന തീരുമാനം സംസ്ഥാന നിയമസഭകളുടെ അധികാരത്തെ ഇല്ലാതാക്കും. ആര്‍എസ്എസ് ബിജെപി അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണിതെന്നും ചെലവ് ചുരുക്കാന്‍ ആണ് തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് എന്ന് പറയുന്നത് ഘടകവിരുദ്ധമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതിനെതിരെയുള്ള പ്രമേയം സഭ ഐക്യകണ്‌ഠേന പാസാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News