വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാനാണ് ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുന്നത്; അതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്: എം ബി രാജേഷ്

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് – ബി ജെ പി അവിശുദ്ധ ബന്ധം പുറത്തായിരിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ബി ജെ പി സഹായിച്ചത് പുറത്തുവന്നിരിക്കുകയാണെന്നും അതിന്റെ കൃത്യമായ തെളിവാണ് ആറ്റിങ്ങലില്‍ നിന്നും പുറത്തു വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വളഞ്ഞ വഴിയിലൂടെ ബിജെപി സീറ്റുണ്ടാക്കാനാണ് കോണ്‍ഗ്രസിനെ സഹായിക്കുന്നത്. ആരോപണമല്ല പുറത്തു വന്നിരിക്കുന്നതെന്നും കൃത്യമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ മറുപടി പറയണം.

Also Read : ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ് കോൺഗ്രസ് എംപിമാർ: പി രാജീവ്

വര്‍ഗീയ ശക്തിയായ എസ്ഡിപിഐയും കോണ്‍ഗ്രസ് കൂട്ടുപിടിച്ചിരിക്കുകയാണ്. ഇതിന് മുസ്ലീം ലീഗും കോണ്‍ഗ്രസും മറുപടി പറയണം. പരാജയഭീതി മൂലമാണ് കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നത്. തെളിവ് പുറത്തുവന്നിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടുന്നില്ലെന്നും എം ബി രാജേഷ് പറഞ്ഞു.

ആറ്റിങ്ങള്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തിയത് നിലവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജയരാജ് കൈമളായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ജയരാജിന്റെ ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചിരുന്നു.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ബിജെപി – കോണ്‍ഗ്രസ് വോട്ട് കച്ചവടം സ്ഥിരീകരിക്കുന്നതാണ് നിലവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ജയരാജ് കൈമളിന്റെ ശബ്ദരേഖ. ആറ്റിങ്ങള്‍ ഒരു ഇടതു മണ്ഡലമാണ്. അവിടെ ഒരു കോണ്‍ഗ്രസുക്കാരന്‍ വിജയിച്ചു. അതിന് ഞങ്ങളില്‍ കുറച്ച് പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ജയരാജ് കൈമള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും ബിജെപി – കോണ്‍ഗ്രസ് വോട്ട് കച്ചവടം ഉണ്ട് എന്ന ആരോപണം നിലനില്‍ക്കെയാണ് ഇത്തരം വെളിപ്പെടുത്തല്‍ കൂടി പുറത്ത് വരുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന നേതാക്കള്‍ വാര്‍ത്ത അസംബന്ധം എന്നുപറഞ്ഞ് ഒഴിഞ്ഞു. ഇത്തവണയും വോട്ട് കച്ചവടനീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് മോഹനന്‍ മുണ്ടേലയുടെ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമായിരുന്നു. ബിജെപി – കോണ്‍ഗ്രസ് വോട്ട് കച്ചവടത്തെ രാഷ്ട്രീയപരമായി നേരിടാനാണ് എല്‍ഡിഎഫ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News