കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാനെ കോൺഗ്രസുകാർ മർദ്ദിച്ചതിൽ അപലപിച്ച് മന്ത്രി എം ബി രാജേഷ്

കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിനെ യൂത്ത് കോൺഗ്രസ് – കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതിൽ അപലപിച്ച് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അപലപിച്ചത്.

Also Read: പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍

പോസ്റ്റിന്റെ പൂർണ്ണരൂപം:

കൈരളി ന്യൂസ് പാലക്കാട് സീനിയർ റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിനു നേരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഇർഫാനെ യൂത്ത് കോൺഗ്രസുകാർ ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ചത്. സംഭവത്തിൽ ജനാധിപത്യവാദികളും മാധ്യമസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരുമായ എല്ലാവരുടെയും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അഭ്യർത്ഥിക്കുന്നു. അക്രമികൾക്കെതിരെ പൊലീസ് കർശനമായ നടപടി സ്വീകരിക്കണം.

Also Read: പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News