കോഴിക്കോട് മണാശ്ശേരി സർക്കാർ യു പി സ്കൂളിലെ മൂന്നാം ക്ലാസ്സുകാരിയായ അയനയുടെ ഡയറി വൈറലാവുകയാണ്. സ്കൂളിൽ മാഷ് പ്രസംഗ മത്സരത്തിന് പഠിച്ച വരാൻ പറഞ്ഞപ്പോൾ മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം കേട്ട് ഡയറി എഴുതി ശ്രദ്ധേയമായിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ലഹരിക്കെതിരായി അയന എഴുതി തയ്യാറാക്കിയ പ്രസംഗം ആണ് ക്ലാസ് ഡയറിയുടെ ഉള്ളടക്കം. എഴുത്തും വായനയും യാത്രയുമൊക്കെ ലഹരിയാക്കൂ എന്നാണ് അയന കൂട്ടുകാരോട് പറയുന്നത്. മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പേജിൽ അയന എഴുതിയ ഡയറി സഹിതം പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് തന്നെ നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
Also read:ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ; ലഭിച്ചത് പുഴയിലെ മൺകൂനയ്ക്ക് സമീപം
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
“ഷണ്മുഖൻ മാഷ് പ്രസംഗ മത്സരത്തിന് പഠിച്ചു വരാൻ പറഞ്ഞു. ഞാൻ എക്സൈസ് മന്ത്രിയായ എം ബി രാജേഷിന്റെ പ്രസംഗം കേട്ടു…..”
മൂന്നാം ക്ലാസ്സുകാരി അയനയുടെ ക്ലാസ് ഡയറി തുടങ്ങുന്നത് ഇങ്ങനെയാണ്. ലഹരിക്കെതിരായി അയന എഴുതി തയ്യാറാക്കിയ പ്രസംഗം ആണ് ക്ലാസ് ഡയറിയുടെ ഉള്ളടക്കം. എഴുത്തും വായനയും യാത്രയുമൊക്കെ ലഹരിയാക്കൂ എന്നാണ് അയന കൂട്ടുകാരോട് പറയുന്നത്. കോഴിക്കോട് ജില്ലയിലെ മണാശ്ശേരി സർക്കാർ യു പി സ്കൂളിൽ പഠിക്കുന്ന അയന മോളോടുള്ള സ്നേഹവും നന്ദിയും അറിയിക്കട്ടെ. അയനമോളുടെ വായനയും യാത്രകളും അതുവഴി സ്വന്തമാക്കുന്ന അറിവുകളും പുതു വഴികൾ വെട്ടിത്തുറക്കട്ടെ. എല്ലാ ആശംസകളും..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here