‘ഇതാണ് മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം’; ഭവന പദ്ധതികളിലെ വീടുകളെ താരതമ്മ്യം ചെയ്ത് മന്ത്രി എം ബി രാജേഷ്

കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്നതും കേരള സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്നതുമായ വീടിന്റെ വ്യത്യാസം ചൂണ്ടികാട്ടി മന്ത്രി എം ബി രാജേഷ്. മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മിച്ച വീടിന്റേതും, കേരള സര്‍ക്കാര്‍ കാസര്‍ഗോഡ് നിര്‍മിച്ച് നല്‍കിയ വീടിന്റെയും ചിത്രങ്ങളുള്‍പ്പെടെയാണ് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്ന വീടുകള്‍ക്ക് പദ്ധതിയുടെ ചാപ്പ വീട്ടില്‍ പതിച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം.

ഫേസ്ബുക്ക് പോസ്റ്റ്

രണ്ട് ചിത്രങ്ങള്‍ രണ്ടു മാതൃകകള്‍, ഇതില്‍ ആദ്യത്തെ ചിത്രം മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന(PMAY) പ്രകാരം നിര്‍മിച്ച വീടിന്റേതാണ്. പദ്ധതിയുടെ ചാപ്പ വീട്ടില്‍ പതിച്ചിരിക്കുന്നത് കാണാം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 72000 രൂപയും മധ്യപ്രദേശ് സര്‍ക്കാര്‍ കൊടുത്ത 48000 രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നുള്ള 15840 രൂപയും ചേര്‍ത്താണ് ഈ വീട് നിര്‍മിച്ചതെന്ന് ചുമരില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്.

Also Read: ‘സൂ​റ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അട്ടിമറി തുറന്നുകാട്ടുന്നത് കോ​ൺ​ഗ്ര​സിൻ്റെ കൊ​ള്ള​രു​താ​യ്മ’: ഐഎൻഎ​ൽ

ഇനി മറ്റൊരു ചിത്രം കാണാം. അത് കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീടാണ്. കേരളം ലൈഫ് പദ്ധതിയില്‍ ഓരോ ഗുണഭോക്താവിനും വീട് നിര്‍മിക്കാന്‍ കൊടുക്കുന്നത് നാല് ലക്ഷം രൂപയാണ്. ആദിവാസി മേഖലയിലാണെങ്കില്‍ ആറ് ലക്ഷം. കേരളം ഇതിനകം ലൈഫ് പദ്ധതിയില്‍ 5,03,610 വീടുകള്‍ക്ക് തുക അനുവദിച്ചു. അതില്‍ 4,03,558 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 1,00,052 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇതിനകം 17490.33 കോടി രൂപ ചെലവഴിച്ചു. ഇതാണ് മോഡി ഗവണ്‍മെന്റും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News