മാലിന്യ മുക്ത നവ കേരളത്തിന്റെ നിർണായക ഘട്ടത്തിലേക്ക് നാളെ കടക്കുകയാണ് എന്ന് മന്ത്രി എം ബി രാജേഷ്. നല്ല പ്രതികരണം ആണ് ലഭിക്കുന്നത് ,പൊതു സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്ത ക്യാമ്പയിൻ. ഒന്നുമുതൽ ഏഴ് വരെയുള്ള ഒരാഴ്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണം ആണെന്നും മന്ത്രി പറഞ്ഞു.
100% വാതിൽപ്പടി ശേഖരണത്തിൽ എത്താൻ സാധിക്കും, നിലവിൽ 80 ലധികം ശതമാനമാണ്. 2026 മാർച്ചോടെ മാലിന്യ കൂനകൾ ഇല്ലാത്ത കേരളമാക്കി മാറ്റും.മാലിന്യ സംസ്കരണത്തിൽ പുരോഗതി പൂർണമായും പ്രതിഫലിക്കുന്നില്ല .വലിച്ചെറിയൽ പ്രവണത തുടരുന്നുവെന്നും ഇത് സംസ്കാര ശൂന്യമായ സമീപനം ആണെന്നും നിരോധിത പ്ലാസ്റ്റിക് വില്പന വിതരണം ശക്തമായി തടയുമെന്നും മന്ത്രി പറഞ്ഞു.
also read: എലത്തൂരിലെ ഇന്ധന ചോർച്ച; ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കും
നഗരസഭകൾ കെ സ്മാർട്ട് നടപ്പാക്കി നാളെ ഒരു വർഷം പൂർത്തിയാക്കുന്നു. 1,49,553 ഫയലുകൾ അവധി ദിനങ്ങളിൽ തീർപ്പാക്കി,ഫയൽ തീർപ്പാക്കലിൽ കുതിച്ചു ചാട്ടം, കെ സ്മാർട്ട് വന്നതോടെ 10-5 എന്ന ഓഫീസ് സമയം തന്നെ പുനർ നിർവചിക്കാൻ കഴിഞ്ഞു, തദ്ദേശസ്ഥാപനങ്ങൾ പൂർണമായും ഓൺലൈനിൽ ലഭിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറും എന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here