കേരളീയം; 25 സെമിനാറുകൾ,120 പ്രഭാഷകർ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി എം ബി രാജേഷ്

കേരളീയത്തോട് അനുബന്ധിച്ച് ദേശീയ-അന്തർദ്ദേശീയ പ്രഗദ്ഭർ പങ്കെടുക്കുന്ന അതിവിപുലമായ സെമിനാറിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി എം ബി രാജേഷ്. 5 ദിനങ്ങളിലായി നടക്കുന്ന 25 സെമിനാറുകളിൽ 120 പ്രഭാഷകർ പങ്കെടുക്കുമെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.വീഡിയോയും മന്ത്രി പങ്കുവെച്ചു.

ലോകശ്രദ്ധയാകർഷിച്ച കേരള മാതൃകയും കൈവരിച്ച പുരോഗതിയും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും നവകേരള സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളും സെമിനാറുകളിൽ ചർച്ചയാകും.ഭാവി കേരളത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി നാം നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഈ സെമിനാറുകൾ നിശ്ചയമായും ഊർജ്ജം പകരുമെന്നും മന്ത്രി കുറിച്ചു.

ALSO READ:പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം; 2 ഇതര സംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

നമ്മുടെ നാടിന്റെ അനുപമമായ നേട്ടങ്ങളും സമ്പന്നമായ സംസ്കാരവും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തോട് അനുബന്ധിച്ച് ദേശീയ-അന്തർദ്ദേശീയ പ്രഗദ്ഭർ പങ്കെടുക്കുന്ന അതിവിപുലമായ സെമിനാറിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.
5 ദിനങ്ങളിലായി നടക്കുന്ന 25 സെമിനാറുകളിൽ 120 പ്രഭാഷകർ പങ്കെടുക്കും. മണിശങ്കർ അയ്യർ, ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ്‌ സൗമ്യ സ്വാമിനാഥൻ, പ്രൊഫസർ റോബിൻ ജെഫ്രി, കെ.എം ചന്ദ്രശേഖർ, ഡോ. എം. ആർ രാജഗോപാൽ, ഡോ. ഗോപാൽ ഗുരു, ബെസ്വാദാ വിൽസൺ, യൂണിസെഫിൻ്റെ ഇന്ത്യ പ്രതിനിധി സിന്തിയ മക്ക്അഫെറി, ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞ ബാർബറ ഹാരിസ് വൈറ്റ്, ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ നിന്നും സുക്തി ദാസ് ഗുപ്ത, ജസ്റ്റിസ് കെ. ചന്ദ്രു, വിയറ്റ്നാം മുന് കൃഷി ഗ്രാമ വികസന മന്ത്രി കാവോ ഡുക് ഫാറ്റ്, ലോകബാങ്ക് സീനിയര് എക്കണോമിസ്റ്റ് ക്രിസ് ജാക്സണ്, പ്രശസ്ത ആന്ത്രോപോളജിസ്റ്റ് പ്രൊഫ. റിച്ചാര്ഡ് ഫ്രാങ്കി, അമുല് മുന് മാനേജിംഗ് ഡയറക്ടര് ആര് എസ് സോധി, കൊളംബിയ സര്വ്വകലാശാലയിലെ ഗ്ലെന് ഡെമിങ്, മുന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ സായിദാ ഹമീദ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും.
ലോകശ്രദ്ധയാകർഷിച്ച കേരള മാതൃകയും നാം കൈവരിച്ച പുരോഗതിയും സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും നവകേരള സൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളും സെമിനാറുകളിൽ ചർച്ച ചെയ്യും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും സമൂഹത്തിനും അനുയോജ്യമായ നയരൂപീകരണത്തിനും പദ്ധതി വിഭാവനം ചെയ്യുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള വികസന മാതൃകകൾ തിരഞ്ഞെടുക്കാനും ഉതകുന്ന തരത്തിലാണ് ഓരോ സെമിനാറും തയ്യാറാക്കിയിരിക്കുന്നത്. ഭാവി കേരളത്തിനുള്ള മാര്ഗരേഖ തയ്യാറാക്കുന്നതിനായി നാം നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഈ സെമിനാറുകൾ നിശ്ചയമായും ഊർജ്ജം പകരും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News