മന്ത്രിസഭ അംഗീകാരം നൽകിയ മദ്യനയത്തിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷനേതാവ് കാടടച്ച് വെടിവെയ്ക്കുകയാണ്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ കണക്കിൽ ദേശീയ ശരാശരിക്ക് താഴെയാണ് കേരളം. ഇങ്ങനെ ഇരിക്കുമ്പോഴാണ് പ്രതിപക്ഷനേതാവിന്റെ ഇത്തരത്തിലുള്ള പ്രസ്താവന…രാഷ്ട്രീയ ലാഭത്തിനു വേണ്ടി കണക്കുകൾ കാണാതെ പോകരുതെന്നും ആക്ഷേപങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. കള്ള് ചെത്ത് വ്യവസായത്തെ നവീകരിക്കണം
അതിന് ഊന്നൽ നല്കുന്നതാണ് മദ്യനയമെന്നും മന്ത്രി പറഞ്ഞു.
Also Read: ഓണത്തിനോ പെരുന്നാളിനോ ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം, ചുവന്ന കണ്ണൂരിലേക്ക് സ്വാഗതം; പി ജയരാജൻ
മദ്യവർജ്ജനം തന്നെയാണ് സർക്കാർ നയം എന്നതുകൊണ്ട് യാഥാർത്ഥ്യ ബോധം ഇല്ലാതെ പെരുമാറാൻ സാധിക്കില്ല, അത് ദീർഘകാല അടിസ്ഥാനത്തിൽ കൈവരിക്കാൻ കഴിയുന്ന ഒന്നാണ്,കപടമായ നിലപാടെടുക്കാൻ സർക്കാരിന് സാധിക്കില്ലെന്നും യാഥാർത്ഥ്യ ബോധത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ തനത് പാനീയമാണ് കളള്, മറ്റ് സംസ്ഥാനങ്ങൾ അവരുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യുന്നുണ്ട്… എന്തുകൊണ്ട് കേരളത്തിന് മാത്രം ചെയ്തുകൂടാ? ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പാക്കുന്നത് മന്ത്രി പറഞ്ഞു.
2025 നവംബർ ഒന്നിന് പൂർണമായും അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാകും കേരളം. ദരിദ്രരെ കണ്ടെത്തുന്നതിനായുള്ള ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട്. 64006 കുടുംബങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ ഒന്ന് മുതൽ തദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മുഴുവൻ ഓൺലൈനാക്കും.
Also Read: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇ ഡി അന്വേഷണം ആരംഭിച്ചെന്ന് കെ സുധാകരന്‍ എം പി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here