‘സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 81.02 % തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചു’: മന്ത്രി എംബി രാജേഷ്

2023-24 വര്‍ഷം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 81.02 % തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചെന്ന് മന്ത്രി എംബി രാജേഷ്. പൊതുവിഭാഗം, പട്ടികജാതി വികസനം, പട്ടിക വര്‍ഗ്ഗ വികസനം, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവ ഉള്‍പ്പെടുന്ന വികസന ഫണ്ടിനത്തില്‍ ബജറ്റ് മുഖേന അനുവദിച്ച 7460.65 കോടി രൂപയില്‍ 6044.89 കോടി രൂപയുടെ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കി. 1,65,911 പ്രൊജക്റ്റുകള്‍ ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിഭാഗത്തില്‍ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘നീ കൊള്ളാല്ലോടാ യദു വാവേ.!!അങ്ങനിപ്പോ നീ പോകണ്ട’: പി വി അൻവർ എംഎൽഎ

കൊച്ചിന്‍ കോര്‍പ്പറേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് എന്നിവയാണ് പദ്ധതി വിഹിതം ഏറ്റവും കൂടുതല്‍ ചെലവഴിച്ച് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. വസ്തു നികുതി ഇനത്തില്‍ സംസ്ഥാനത്തെ 379 ഗ്രാമ പഞ്ചായത്തുകള്‍ 100% നികുതി പിരിവ് നേട്ടം കൈവരിച്ചു. ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 785 ഗ്രാമപഞ്ചായത്തുകള്‍ 90% നു മുകളിലും ഇവയുള്‍പ്പെടെ 889 ഗ്രാമപഞ്ചായത്തുകള്‍ 80% നു മുകളിലും നികുതി പിരിവ് നേട്ടം കൈവരിച്ചു.  മികച്ച രീതിയിൽ പദ്ധതി പ്രവർത്തനം പൂർത്തിയാക്കുകയും നികുതിപിരിവിൽ മെച്ചപ്പെട്ട നേട്ടം കൈവരിക്കുകയും ചെയ്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

ALSO READ: ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News