“വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 5 മന്ത്രിമാർ എത്തിയിട്ടുണ്ട്, നിലവിൽ 15 ക്യാമ്പുകൾ തുറന്നു…”: മന്ത്രി എംബി രാജേഷ്

വയനാട് ചൂരൽമലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കാതെ ഉചിതമായ തീരുമാനങ്ങൾ എടുത്തു കൊണ്ടിരിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഉത്തരവിന് കാത്തുനിൽക്കാതെ ആവശ്യമായ നടപടികൾ സ്വീകരിക്കാവുന്നതാണ്. ക്യാമ്പുകളിലേക്ക് വേണ്ട സാധന സാമഗ്രികൾ എത്തിക്കുന്നതിനും സഹായം ഏർപ്പാടാക്കിയിട്ടുണ്ട്, മന്ത്രി പറഞ്ഞു.

Also Read; സഹജീവിയുടെ ജീവനുവേണ്ടി കുത്തിയൊലിച്ച് ഒഴുകുന്ന പുഴയും കടന്നെത്തി; ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാള്‍ക്ക് പുതുജീവന്‍

ഉദ്യോഗസ്ഥരെ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആവശ്യത്തിന് പുനർ വിന്യസിക്കാവുന്നതാണ്. ഒഴുകിവരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആളുകൾ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രിയുടെ നിർദ്ദേശം. വയനാട്ടിൽ 5 മന്ത്രിമാർ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയിട്ടുണ്ട്. മന്ത്രിമാരുടെ നിർദ്ദേശത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം. നിലവിൽ 15 ക്യാമ്പുകൾ തുറന്നിട്ടുണ്ട്, ആവശ്യമായ ക്യാമ്പുകൾ ഇനിയും തുറക്കും.

Also Read; ചൂരല്‍മല ദുരന്തം; അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

ദുരന്തനിവാരണ അതോരിറ്റിയുടെ നിർദ്ദേശപ്രകാരം വേണ്ട നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തരമായ ഇടപെടലുകൾ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും ഉണ്ടാവണം, അതിന് ഒരു തടസവും ഉണ്ടാകില്ല. മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News