ഇന്ത്യയിൽ തന്നെ ആദ്യത്തെ പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ ലഭ്യമാകും; മന്ത്രി എം ബി രാജേഷ്

ഇന്ത്യയിലെ ചരിത്ര പദ്ധതിയാണ് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറെന്ന് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമാണ് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറെന്നും തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: ചേർത്ത് പിടിച്ച് സർക്കാർ; നവകേരള സദസിൽ പരാതിയുമായെത്തിയ പെൺകുട്ടിയുടെ ശസ്ത്രക്രിയ നടത്തി മെഡിക്കൽ കോളേജ്

‘ജനുവരി ഒന്നിന് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി നിർവഹിക്കും. കെ സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി രാജീവ്‌ ചടങ്ങിൽ വച്ച് പുറത്തിറക്കും. കേരളം ഇന്ത്യയ്ക്ക് നൽകുന്ന പുതിയ മാതൃകയാണ് കെ സ്മാർട്ട്. ലോകത്തെവിടെയിരുന്നും ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകും. അതും വളരെ വേഗത്തിൽ തന്നെ’, എം ബി രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News