കേരളീയത്തിന് വലിയ സ്വീകാര്യത, മണി ശങ്കർ അയ്യർ പങ്കെടുത്തത് നല്ല പ്രവണത; മന്ത്രി എം ബി രാജേഷ്

കേരളീയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളീയത്തിലൂടെ പുതിയ സാമൂഹ്യ വികസന നിർദേശങ്ങൾ ഉയർന്നു വന്നുവെന്നും, കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രശംസ നൽകിയെന്നും കേരളീയവുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ പത്ര സമ്മേളനത്തിൽ എം ബി രാജേഷ് പറഞ്ഞു.

ALSO READ: ആടുജീവിതം ഒഫീഷ്യൽ പോസ്റ്റർ പുറത്ത്, ഇതിനെ വെല്ലാൻ മറ്റൊന്ന് മലയാളത്തിൽ സംഭവിക്കില്ലെന്ന് പ്രേക്ഷകർ, ചിത്രം വൈറൽ

കാലാവസ്ഥ വ്യതിയാനം, കുടിവെള്ള ക്ഷാമം എന്നിങ്ങനെ നാളത്തെ തലമുറയെ കരുതിയുള്ള നിരവധി ചർച്ചകൾ കേരളീയത്തിൽ ഉയർന്നു വന്നുവെന്ന് പത്ര സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം സമഗ്രമായ രീതിയിൽ കേരളീയത്തിലൂടെ ചർച്ച ചെയ്യപ്പെട്ടുവെന്നും ഫുഡ് ടൂറിസത്തിന് പുതിയ സാധ്യതകൾ തുറന്നുവെന്നും മന്ത്രി മന്ത്രി പി. എ മുഹമ്മദ് റിയാസും വ്യകത്മാക്കി.

ALSO READ: ‘വിട ബുക് മൈ ഷോ’, കേരളം ഇനി ‘എൻ്റെ ഷോ’ ആപ്പ് ഭരിക്കും’, പദ്ധതിയുമായി കേരള സർക്കാർ; ഒന്നര രൂപ മാത്രം അധിക ചാർജ്

വയോജന കമ്മീഷനും സ്കിൽ ബാങ്കും ഉടനെന്ന് പത്രസമ്മേളനത്തിൽ മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരളീയത്തിൽ ഇതിനെ പറ്റി ഗൗരവകരമായ ചർച്ച നടന്നുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ കേരളീയത്തിൽ പങ്കെടുത്തത് നല്ല പ്രവണതയെന്ന് മന്ത്രി. എം. ബി രാജേഷ് പ്രതികരിച്ചു. കക്ഷിരാഷ്ട്രീയഭേദമന്യേ കേരളീയത്തിന് സ്വീകാര്യത ലഭിച്ചതിന് തെളിവാണിതെന്നും, കേരളത്തിലെ കോൺഗ്രസിന്റെ സങ്കുചിത മനോഭാവം മണി ശങ്കർ അയ്യറിൽ നിന്നും ഉണ്ടായില്ലെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News