5% മാത്രമാണ് വസ്തു നികുതിയിൽ വർധനവ്; മന്ത്രി എം ബി രാജേഷ്

വസ്തുനികുതി കുറയ്ക്കുമെന്നത് ആസൂത്രിതമായ പ്രചാരണമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്. അഞ്ചുശതമാനം മാത്രമാണ് നികുതി വര്‍ധിപ്പിച്ചത്. ഈ വർദ്ധനവ് 5 വർഷങ്ങൾക്ക് ശേഷം ആണ് വരുത്തുന്നത്, 25 ശതമാനം വര്‍ധിപ്പിക്കാനായിരുന്നു ശുപാര്‍ശ. ഏപ്രില്‍ പത്തിന് മുന്‍പ് അപേക്ഷിച്ചവരില്‍ നിന്ന് പെര്‍മിറ്റ് ഫീസായി കൂടിയ നിരക്ക് ഈടാക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, ലംഘിച്ചാൽ നടപടിയെടുക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

എന്നാൽ പെർമിറ്റ്‌ ഫീസ് സർക്കാറിനുള്ളതല്ലായെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതരത്തിലുള്ള പ്രചാരണം മാധ്യമങ്ങൾ നടത്തരുതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ നിരന്തര ആവശ്യവും അവരുടെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News