‘പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണകോട്ടകളെല്ലാം നിയമസഭാതലത്തില്‍ തകര്‍ന്നടിഞ്ഞു’: മന്ത്രി എം ബി രാജേഷ്

mb rajesh

പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണകോട്ടകളെല്ലാം നിയമസഭാതലത്തില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷം ഇന്ന് തുറന്നുകാട്ടപ്പെട്ടു. നുണകള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം ഭീരുക്കളെപ്പോലെ സഭയില്‍ നിന്നിറങ്ങി ഓടുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്: മന്ത്രി പി രാജീവ്

അടിയന്തര പ്രണയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല എന്നാണ് പ്രതിപക്ഷം കരുതിയത്. മുഖ്യമന്ത്രിയെ കടന്നാക്രമിക്കാം എന്നാണ് കരുതിയത്. മുഖ്യമന്ത്രിയുടെ വാചകത്തില്‍ തന്നെ സര്‍ക്കാരിന്റെ ആത്മവിശ്വാസം ഉണ്ടായിരുന്നു. മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ ആത്മധൈര്യം ഇല്ലാതായി. ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്.സ്പീക്കറെ വീണ്ടും അധിക്ഷേപിച്ചു.നിങ്ങള്‍ എന്ന് കൈ ചൂണ്ടി സ്പീക്കറെ വിളിക്കുന്നത് നിയമസഭാ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.

ALSO READ: ‘സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ല’: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

രണ്ടുതവണയാണ് ഇത്തരത്തില്‍ ഇന്ന് ഉണ്ടായത്. പ്രതിപക്ഷ നേതാവിന് പക്വതയില്ല എന്നതാണ് ഞാന്‍ നടത്തിയ പരാമര്‍ശംഅത് ശരിയാണ് എന്ന് തെളിയിക്കുകയല്ലേ പ്രതിപക്ഷനേതാവ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News