ടീം കുടുംബശ്രീയുടെ നിഘണ്ടുവിൽ അസാധ്യമെന്ന വാക്കില്ല; മന്ത്രി എം ബി രാജേഷ്

ടീം കുടുംബശ്രീയുടെ നിഘണ്ടുവിൽ അസാധ്യമെന്നു വാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ ലഞ്ച് ബെൽ സംസ്ഥാനതല ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ നാളുകൊണ്ടാണ് ലഞ്ച് ബെൽ യഥാർഥ്യമാക്കിയത്. കുടുംബശ്രീയുടെ അടുത്ത ലക്ഷ്യം വരുമാന വർദ്ധനവ് ആയിരിക്കണം. അതിനായുള്ള പുതിയ പദ്ധതികളിലേക്ക് ചുവടുവയ്ക്കാനായി.

Also Read: “ഇന്ദിരയുടെ മൃതദേഹവുമായി കോൺഗ്രസ് നടത്തിയത് തെരഞ്ഞെടുപ്പ് നാടകം”: ഇടുക്കിയിലെ പ്രതിഷേധത്തിനെതിരെ വികെ സനോജ്

വിശ്വാസ്യതയാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ സവിശേഷത. ജനകീയ ഹോട്ടലുകൾ കൂടുതൽ ജനകീയമായി മാറിയത് അതിന് ഉദാഹരണമാണ്. കുടുംബശ്രീയുടെ കൈപ്പുണ്യം വളരെ വലുതാണ്. തൊട്ടതെല്ലാം പൊന്നാക്കിയതാണ് കുടുംബശ്രീയുടെ ചരിത്രം. ലഞ്ച് ബെൽ പദ്ധതിയിലും അത് ആവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസ്; കെ സുധാകരൻ കൂട്ടുപ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News